2002 മുതല്‍, ഏതാണ്ട് നൂറില്‍പ്പരം മ്യൂസിക്‌ വീഡിയോകളും നിരവധി സ്റ്റേജ് ഷോകളും സംവിധാനം ചെയ്ത് നിര്‍മ്മിക്കുകയും സംഘടിപ്പിക്കുകയും ചെയ്തിരുന്ന, അഞ്ചു വര്‍ഷക്കാലം ഇന്നും സമ്പന്നമായ ഒരുപിടി സുഖമുള്ള ഓര്‍മ്മകളുടെതാണ്. ബാല്യ-കൌമാരങ്ങളെക്കാള്‍ എന്നും ഞാന്‍ തിരിച്ചുപോകാന്‍ ആഗ്രഹിക്കാറുള്ള ആ കഴിഞ്ഞകാലത്തേക്ക് ഒരിക്കല്‍ക്കൂടി നടന്നടുക്കാനുള്ള ശ്രമം ഇവിടെ തുടങ്ങുകയാണ്, തുടരുകയാണ്.

താരതമ്യേന എളുപ്പം ചെയ്യുവാന്‍ സാധിക്കുന്നതെന്ന നിലയില്‍ ഭക്തിഗാനങ്ങളില്‍ തുടങ്ങി, പ്രണയ-ഉത്സവ-മാപ്പിള ഗാനങ്ങളിളുടെ വസന്തകാലത്തേക്ക് എത്രയും പെട്ടെന്ന് തന്നെ എത്തിച്ചേരാമെന്നു കരുതുന്നു.

താഴെസൂചിപ്പിച്ചിട്ടുള്ള ഏതാനും മ്യൂസിക്‌ വീഡിയോയോകള്‍ ആണ് നീണ്ട ഇടവേളക്കുശേഷം പൂര്‍ത്തിയാക്കി ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്.

ഇന്ന് പ്രസിദ്ധീകരിച്ച ‘ശ്രീകൃഷ്ണ ഗോവിന്ദ’ എന്ന് തുടങ്ങുന്ന ഗാനം, അംഗപ്രത്യംഗ വര്‍ണനയോടും അപദാനങ്ങള്‍ വഴ്ത്തിയും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് രചിക്കപ്പെട്ട ഒരുപിടി ശ്രീകൃഷ്ണ അഷ്ടകങ്ങളും സന്ധ്യാനാമങ്ങളും സന്തോഷ്‌ വര്‍മ ചിട്ടപ്പെടുത്തി പ്രശസ്ത ഗായിക ജ്യോത്സ്ന ആലപിച്ചതാണ്. പ്രശസ്തരും നവാഗതരുമായ ഒരുപിടി മോഡലുകളെ അണിനിരത്തി നിര്‍മ്മിക്കപ്പെട്ട ഈ മ്യൂസിക് വീഡിയോയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ അനില്‍ നായരാണ്.

ശ്രീകൃഷ്ണ ഗോവിന്ദ – തൊഴുകൈയ്യോടെ (vol-2)

ഒരാഴ്ചക്ക് മുന്‍പ് പ്രസിദ്ധീകരിക്കപ്പെട്ടതും ശ്രീകൃഷ്ണ സ്തുതിഗീതങ്ങളുടെതാണ്. ‘അച്ചുതം കേശവം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പരമ്പരാഗത രചനക്ക് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രിയകവി സന്തോഷ്‌ വര്‍മ്മയാണ്. ജോത്സ്യന പാടിയ ഈ ഗാനത്തില്‍, മറ്റുള്ള മലയാള മോഡലുകള്‍ ക്കൊപ്പം ബോംബയിലെ പ്രശസ്ത മോഡല്‍ നിധിയും പങ്കെടുത്തിരിക്കുന്നു. മൈ ബോസ്സ് ഉള്‍പ്പടെ നിരവധി സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശ്രീ അനില്‍ നായരാണ് തന്നെയാണ് ഇതിന്‍റെയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

അച്ചുതം കേശവം – തൊഴുകൈയ്യോടെ (vol-2)

പരമ്പരാഗത രചനയോട് കിടപിടിക്കത്തക്ക മികവോടെ സന്തോഷ്‌ വര്‍മ്മ രചിച്ച അയ്യപ്പ സുപ്രഭാത ശ്ലോകങ്ങള്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് ജയന്‍ മാഷാണ്. പുതുമുഖ മോഡലുകള്‍ അഭിനയിച്ചിരിക്കുന്ന ഈ അയ്യപ്പ സുപ്രഭാത മ്യൂസിക്‌ വീഡിയോക്ക് ഏതാണ്ട് 45 മിനിട്ട് ദൈര്‍ഖ്യമുണ്ട്. ഇടവേളയ്ക്കു ശേഷമുള്ള തുടക്കം ഇതിലൂടെ ആയിരുന്നു, പ്രിയ സുഹൃത്തക്കളുടെ സമാസ്വാദനത്തിനു വേണ്ടി ഇതാ.

അയ്യപ്പ സുപ്രഭാത ശ്ലോകങ്ങള്‍ – താരകബ്രഹ്മമേ തവ സുപ്രഭാതം – സന്തോഷ് വർമ്മ

ഭഗവാന്‍ ഹനുമാനെ പ്രകീര്‍ത്തിച്ച് അന്തരിച്ച ശ്രീമാന്‍ എം.ആര്‍. ഗോപിനാഥന്‍ നായര്‍ രചിച്ച മറ്റൊരു ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരമാണ് മറ്റൊന്ന്. നമുക്ക് സുപരിചിതനായ നടന്‍ മധു മേനോനോടൊപ്പം ബോംബെ മോഡല്‍ നിധിയും അഭിനയിച്ചിരിക്കുന്നു.

ജയാ ജയാ മാരുതി വീരാ ജയാ – ശ്രീഹനുമാണ് നമോ നമഃ – എം ർ ഗോപിനാഥൻ നായർ

ശ്രീകൃഷ്ണ സ്തുതി ഗീതങ്ങള്‍ക്ക് പുതുമുഖ മോഡലുകളിലൂടെ ദൃശ്യഭാഷ്യം നല്‍കുകയാണ്, “പങ്കജ വിലോചനന്‍ പദതളിര്‍ തൊടുന്നേന്‍..” എന്ന മ്യൂസിക്‌ വീഡിയോയിലൂടെ. പരമ്പരാഗത രചനക്ക് സന്തോഷ്‌ വര്‍മ്മ ഈണം നല്‍കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനുഗൃഹീത ഗായിക ഭാഗ്യശ്രീ ആണ്.

പങ്കജ വിലോചനന്‍ പദതളിര്‍ തൊടുന്നേന്‍ – തൊഴുകൈയ്യോടെ (vol-3)