പ്രിയപ്പെട്ടവരേ,
വളരെ ചെറിയ ഒരു വിഭാഗത്തിന് മദ്യം ഉപയോഗിക്കുന്നത് പ്രത്യക്ഷമായി, തല്‍ക്കാലത്തേക്ക് ദോഷം ചെയ്തില്ലെങ്കിലും ബഹുഭൂരിപക്ഷത്തിനും അങ്ങനെയല്ല എന്ന് തന്നെയാണ് സത്യം.. പക്ഷെ, ആ ചെറിയ വിഭാഗം പോലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ചെയ്യാന്‍ പ്രേരിതരാകുന്ന ചില തെറ്റുകള്‍ ചെയ്യാന്‍ ബോധപൂര്‍വ്വം മദ്യത്തിന്‍റെ പിന്‍ബലം തേടുകയും പിന്നീട് “ലഹരിയുടെ” പേരില്‍ തടിയൂരാന്‍ ശ്രമിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്..
മറ്റൊന്ന്, ഈ മണ്ണും നമ്മുടെ സ്വഭാവ രീതികളും ശൈലികളും കുടുംബമെന്ന ആശയവുമൊക്കെ തന്നെ, മദ്യവുമായ ബന്ധപ്പെട്ട ഒരു സംസ്കാരത്തിന് യോജിച്ചതല്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.. എത്ര തവണ കബളിപ്പിക്കപ്പെട്ടാലും വീണ്ടും വീണ്ടും നൂലാമാലകളില്‍ അകപ്പെട്ട് സ്വയം മണ്ടന്മാര്‍ എന്ന് വിളിച്ചറിയിക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ടേ ഇരിക്കും.. കൂടുതല്‍ ജോലിയൊന്നും ചെയ്യാതെ എളുപ്പം ഒരുപാട് പണം നേടാനുള്ള മനസ്സിന്റെ വല്ലാത്ത ഒരവസ്ഥയാണ്, അതിനു കാരണം..
മദ്യ മുതലാളിമാരില്‍ നിന്ന് കിട്ടുന്ന “പാരിതോഷികങ്ങള്‍” ഒന്നും സ്വന്തമായോ പാര്‍ട്ടിക്കോ വേണ്ടായെന്നു പ്രതിജ്ഞ എടുത്ത്, രാജ്യത്തോട് കൂറും ജനങ്ങളോട് പ്രതിബദ്ധതയും ഉള്ള ഒരു ഭരണ സംവിധാനത്തിന്റെ കാര്യ ക്ഷമമായ ഇടപെടലിലൂടെ മദ്യത്തിന്‍റെ ലഭ്യത ഘട്ടം ഘട്ടമായി കുറച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യുക തന്നെയാണ് ഇതിനുള്ള ഏറ്റവും നല്ല പോംവഴി. മദ്യം ലഭിക്കാതിരുന്നാല്‍ അത് കുടിക്കാന്‍ കഴിയാതെ വരുന്നു.. പതിയെ, അതിനോടുള്ള ആസക്തി കുറഞ്ഞ് പൂര്‍ണ്ണമായി അത്തരം ചിന്തകളില്‍ നിന്ന് മോചിതരാകുന്നു..
മദ്യ നയത്തില്‍, ശ്രീ വീ. എം. സുധീരനെ സ്വീധീനിക്കുന്ന വികാരം എന്തുതന്നെ ആയാലും അതിന്റെ അന്തിമ ഗുണഭോക്താക്കള്‍ ബഹു ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ആണ്.. നരകതുല്യമായ ജീവിതം നയിക്കുന്ന ഒത്തിരി കുടുംബങ്ങളാണ്..വീട്ടമ്മമാരാണ്..കുട്ടികളാണ്.. ഈ സമൂഹമാണ്. മറിച്ചുള്ള തീരുമാനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നത് സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും ഒപ്പം അതിനു സഹായികളായി നില്‍ക്കുന്നവരെ രക്ഷിക്കാനും മാത്രമേ ഉപകരിക്കൂ..ജാതി മത കക്ഷി രാഷ്ട്രീയ സ്വാര്‍ത്ഥ ചിന്തകള്‍ക്കതീതമായി ഓണ്‍ലൈന്‍ -സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ എങ്കിലും ഈ വിഷയത്തില്‍ തിരുത്തല്‍ ശക്തികളായി മാറിയിരുന്നെങ്കില്‍ എന്നാശിച്ചുകൊണ്ട്,
ശുഭദിന ആശംസകളോടെ…