ഒരു സൗഹൃദം തുടങ്ങി പ്രണയത്തിലെത്തുന്നതും , ആ പ്രണയം മനസ്സും ശരീരവും പരസ്പരം ഒന്നാകുന്ന അവസ്ഥയില്‍ എത്തിച്ചേരുന്നതും പിന്നീട് പിരിയേണ്ടി വരുന്നതും അകന്നതിനു ശേഷം പരസ്പരം രണ്ടു പേരുടെയും തെറ്റിന്റെ പേരിലല്ലാതെ പിരിയേണ്ടി വന്ന ആ അവസ്ഥയെ സ്വയം തിരിച്ചറിയുന്നതും ആയിരുന്നു എന്റെ രചനയെ സഹൃദയ ലോകം തിരിച്ചറിഞ്ഞ “നിനക്കായ് “ആല്‍ബത്തിലെ “ഒന്നിനുമല്ലാതെ..” എന്ന ഗാനവും”ആദ്യമായ് “എന്ന ആല്‍ബത്തിലെ “ഇനിയാര്‍ക്കുമാരോടും..” എന്ന ഗാനവും “ഓര്‍മ്മക്കായ്” എന്ന ആല്‍ബത്തിലെ “ഓര്‍മ്മക്കായ് ഇനിയൊരു സ്നേഹ ഗീതം…” എന്ന ഗാനവും “സ്വന്തം” എന്ന ആല്‍ബത്തിലെ ” ഇത്രമെലെന്നെ നീ സ്നേഹിചിരുന്നെങ്കില്..” എന്ന് തുടങ്ങുന്ന ഗാനവും കേള്‍വിക്കാരോട് സംവേദിക്കുന്നത്.. പിന്നീട് അതൊരു സുഖമുള്ള ഓര്‍മ്മയായി തീരുമ്പോള്‍ “ഇനിയെന്നും” എന്ന ആല്‍ബത്തിലെ “അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ കരലാളനത്തിന്റെ മധുര സ്പര്‍ശം..” ആയി മാറുന്നു.
മധു ബാലകൃഷ്ണന് പാടുന്നത് ഒന്ന് കേട്ട് നോക്കൂ..