ഓണം പടിവാതിലെത്തി നില്‍ക്കുമ്പോള്‍…

ഓണം ഓര്‍മ്മകളാണ്…. ഓര്‍മകളുടെ മധുരമാണ്….
വിശുദ്ധിയുടെ സുഗന്ധമാണ്… നന്മയുടെ നറുനിലാവാണ്‌….
സ്നേഹത്തിന്റെ സൗരഭ്യമാണ്…. ശാന്തിയുടേയും സമാധാനത്തിന്‍റെയും മതമൈത്രിയുടേയും […]

സഖീ… എന്നാത്മ സഖീ ..

സഖീ… എന്നാത്മ സഖീ ..

ഇന്നോളമെന്നില്‍ നീയുണര്‍ത്താത്തൊരു
സ്വര്‍ഗ്ഗീയ സുന്ദര സുമധുര രാഗം
ഇന്നലെ രാവില്‍ ഞാനറിഞ്ഞു
വര്‍ണ്ണ വസന്തമേ എന്നാത്മ ഹര്ഷമേ
ഇന്നലെ രാവില്‍ ഞാനറിഞ്ഞു..

മനസ്സും ശരീരവും ഒന്നായിത്തീരുന്ന പ്രണയത്തിന്‍റെ ഉന്മാദാവസ്ഥയെ വരച്ചു കാട്ടുന്ന മുകളിലെഴുതിയ വരികളില്‍ തുടങ്ങുന്ന […]

സര്‍ഗ്ഗ ചിന്തകളുടെ പ്രണയഭാവങ്ങളുമായി “എന്നെന്നും”

എന്‍റെ സര്‍ഗ്ഗ ചിന്തകളുടെ പ്രണയ ഭാവങ്ങള്‍ അക്ഷരക്കൂട്ടുകളായി മാറിയ പ്രണയ ഗാന പരമ്പര – “നിനക്കായ് “സീരീസിലെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ അതിന്‍റെ ആറാം ഭാഗമാണ് “എന്നെന്നും”. മലയാളത്തില്‍ ഞാനെഴുതിയ അതിലെ 9 ഗാനങ്ങളും അതേപടി തര്‍ജ്ജിമ ചെയ്തു മറ്റു 4 ഭാഷകളില്‍ കൂടി (Tamil, Kannada, Telugu and Hindi) പാടിച്ചിരിക്കുന്നുവെന്നത്, ഒരു പക്ഷെ ആല്‍ബങ്ങളുടെ […]

അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍…

ഒരു സൗഹൃദം തുടങ്ങി പ്രണയത്തിലെത്തുന്നതും , ആ പ്രണയം   മനസ്സും ശരീരവും പരസ്പരം ഒന്നാകുന്ന അവസ്ഥയില്‍ എത്തിച്ചേരുന്നതും പിന്നീട് പിരിയേണ്ടി വരുന്നതും അകന്നതിനു ശേഷം പരസ്പരം രണ്ടു പേരുടെയും തെറ്റിന്‍റെ പേരിലല്ലാതെ പിരിയേണ്ടി വന്ന […]

ഞാനെഴുതിയ പ്രണയഗാനങ്ങള്‍

പ്രിയമുള്ളവരേ,

 

ഈസ്റ്റ്‌ കോസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ച വിവിധ ആല്‍ബങ്ങളില്‍ നിന്ന് ഞാനെഴുതിയ 56 ഗാനങ്ങള്‍ ഒരു e-book ആയി പ്രസിദ്ധീകരിക്കുകയാണ്.. അച്ചടിച്ച്‌ പ്രസിദ്ധീകരിക്കാന്‍ വേണ്ടി ഡിസൈന്‍ ചെയ്തത് അതിനു മുന്‍പായി e-book ആവുകയാണ്..

[…]

ഓര്‍മ്മകളിലേക്ക് ഒരു നിമിഷം

ചില ഓര്‍മ്മകള്‍, നമ്മുടെ ചിന്തകളില്‍ പരത്തുന്ന സുഗന്ധത്തിന് വല്ലാത്തൊരനുഭൂതിയായിരിക്കും..ചില ഫോട്ടോകളിലൂടെ നമ്മള്‍ അത്തരം ഓര്‍മ്മകളിലേക്ക് പോകാറുണ്ട്.. (നിനക്കായ് സീരീസിലെ നാലാമത്തെ പ്രണയ ഗാന സമാഹാരമായ “സ്വന്തം” റിലീസ് വേളയില്‍ എറണാകുളം TDM ഹാളില്‍ ഒരു വൈകുന്നേരം ).

ഓര്‍മ്മയില്ലേ നിനക്ക് – ഒരുപാടു നാളുകള്‍ക്കു ശേഷം ഒരു മാപ്പിള പാട്ടുമായി വീണ്ടും

പ്രിയരേ,

ഓര്‍മകളുടെ വസന്തം കുളിരണിയിക്കുന്നകുട്ടിക്കാലത്തേക്ക് മടങ്ങിപോകുന്ന ഒരു പെണ്‍കുട്ടിയുടെ പ്രണയതരളിതമായ മനോവികാരങ്ങള്‍ ഈരടികളും ഈണവുമായിരൂപം കൊണ്ടപ്പോള്‍ അതിനു ദ്രിശ്യ ഭാഷ്യം നല്‍കാന്‍ കഴിഞ്ഞ ചാരിതാർഥ്യത്തോടെ.

Direction: Vijayan East Coast

ഒരിക്കല്‍ നീ പറഞ്ഞു…

ഗസ്സല്‍ ഗായകന്‍ ഉമ്പായിയുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു വഴങ്ങി ഞാനെഴുതിയതാണ് അദ്ദേഹം ഈണം നല്‍കി ആലപിച്ച “ഒരിക്കല്‍ നീ പറഞ്ഞു” എന്ന ആല്‍ബത്തിലെ എട്ടു ഗസ്സലുകളുടെ വരികള്‍.

രചനാപരമായി നിനക്കായ് സീരീസ് ആല്‍ബങ്ങളിലെ ഗാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി പ്രത്യേകിച്ചൊന്നും പറയാനില്ലെങ്കിലും “ഒരിക്കല്‍ നീ പറഞ്ഞു” വിലെ ഗാനങ്ങള്‍ വേറിട്ട ഒരനുഭവമായി നിലകൊള്ളുന്നു. അതിലെ ഏതാനും പാട്ടുകളുടെ വീഡിയോകള്‍ ഇതാ..

ഒരിക്കല്‍ നീ പറഞ്ഞു…

 


 

മധുരമോ നൊമ്പരമോ…


 

ഇനിയും മരിക്കാത്ത…


 

പെണ്ണെന്‍റെ ചിത്തത്തില്‍…


 

ഒന്നും പറയാതെ…


 

മനസ്സെന്ന മാന്ത്രിക…

സ്നേഹ ലാളനങ്ങളുടെ ആത്മരാഗങ്ങള്‍…

സത്യസന്ധവും നിഷ്ക്കളങ്കവുമായ ഒരു സൌഹൃദത്തിന്‍റെ നിത്യസുന്ദരങ്ങളായ നിമിഷങ്ങള്‍ പകര്‍ന്നു നല്‍കുന്ന അനുഭൂതിയിലൂടെ കടന്നു പോകുന്ന “നിനക്കായ് “, സൗഹൃദത്തിന്‍റെ ഹൃദ്യവും മധുരവും ആയ ഇഷ്ടങ്ങള്‍ പങ്കിട്ടു ശരീരവും മനസ്സും […]