ഓ.എന്‍.വി യും ഉമ്പായിയും ഈസ്റ്റ്‌ കോസ്റ്റും പരസ്പരം ഒന്നിക്കുന്ന ആദ്യത്തെ ഓഡിയോ-വീഡിയോ സംരംഭം, “പാടുക സൈഗാള്‍ പാടൂ” എന്ന പ്രൊജക്റ്റ്‌ ആയിരുന്നു. സാധാരണയായി മ്യൂസിക്‌ വീഡിയോ നിര്‍മ്മിക്കുമ്പോള്‍ ഒന്നുകില്‍ ഗായകരുടെ സാന്നിധ്യം പ്രയോജനപ്പെടുത്തി, അല്ലെങ്കില്‍ അഭിനേതാക്കളെ കണ്ടെത്തി ദൃശ്യവല്‍ക്കരിക്കുന്ന പതിവ് ശൈലിയില്‍ നിന്ന് മാറി, കവിക്ക്‌ കൂടി പ്രാധാന്യം നല്‍കി ചില ഗാനങ്ങള്‍ എങ്കിലും ദൃശ്യവല്‍ക്കരിച്ചത് പാടുക സൈഗാള്‍ പാടൂ എന്ന സൃഷ്ടിയുടെ പ്രത്യേകത ആയിരുന്നു.

അത് കൊണ്ടാകാം ഒരു സ്വകാര്യ സംഭാഷണത്തില്‍ ഓ.എന്‍.വി അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ ആത്മ സംതൃപ്തി നല്‍കിയ ഒരു വര്‍ക്ക്‌ ആണ് “പാടുക സൈഗാള്‍ പാടൂ ” എന്ന് എന്നോട് പറഞ്ഞത്. അദ്ദേഹത്തിന്‍റെ ആ വാക്കുകള്‍, അതിലെ പാട്ടുകള്‍ സംവിധാനം ചെയ്ത ആള്‍ എന്ന നിലയില്‍ അഭിമാനപുരസ്സരം ഞാന്‍ ഓര്‍ക്കുന്നു.. അതിലെ മ്യൂസിക്‌ വീഡിയോകളുടെ ലിങ്ക് ആണ് താഴെ ചേര്‍ത്തിരിക്കുന്നത്.

 

01. Paaduga saigaal Padoo : http://youtu.be/AjtElphws8w
02. NJanariyaathen : http://youtu.be/UKhLUMfwC_g
03. Tharumo Enikkoru : http://youtu.be/0saBVqIrt9Q
04. Ethorapoorva : http://youtu.be/0YWkGci_Ufk
05. Parayoo Njanengane : http://youtu.be/U5SrNOhfiLQ
06. Enthine Kottiyadakkunnu : http://youtu.be/cH9rHJV-wOU
07. Neelavelicham Nilamazha : http://youtu.be/vjrXVnHm2CA
08. Eshwar Allah : http://youtu.be/h2_P3rGCe94
09. Ennum Oru Poovu : http://youtu.be/SK1CrdU4vzM