സത്യസന്ധവും നിഷ്ക്കളങ്കവുമായ ഒരു സൌഹൃദത്തിന്‍റെ നിത്യസുന്ദരങ്ങളായ നിമിഷങ്ങള്‍ പകര്‍ന്നു നല്‍കുന്ന അനുഭൂതിയിലൂടെ കടന്നു പോകുന്ന “നിനക്കായ് “, സൗഹൃദത്തിന്‍റെ ഹൃദ്യവും മധുരവും ആയ ഇഷ്ടങ്ങള്‍ പങ്കിട്ടു ശരീരവും മനസ്സും പരസ്പരം ഒന്നായിത്തീരുന്ന ആദ്യാനുഭവങ്ങളുടെ അപൂര്‍വ്വ രാഗങ്ങള്‍ സമ്മാനിക്കുന്ന “ആദ്യമായ് “, ആരുടേയും തെറ്റിന്‍റെ പേരിലല്ലാതെ അകലാന്‍ വിധിക്കപ്പെടുന്ന ആ ബന്ധം  ഹൃദയ രാഗങ്ങളുടെ സ്നേഹ ഗീതങ്ങളായി താലോലിക്കപ്പെടുന്ന  “ഓര്‍മ്മക്കായ് “, പിന്നീട്  അവയൊക്കെത്തന്നെയും  സ്നേഹ ലാളനങ്ങളുടെ ആത്മ രാഗങ്ങളായി ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിക്കപ്പെടുമ്പോള്‍ ഹൃദയം പാടാന്‍ ആഗ്രഹിക്കുന്നതാണ് “ഇനിയെന്നും” എന്ന സ്നേഹ സംഗീതിക നമ്മളോട്  പറയുന്നത്..

ഇവിടെ, ആസ്വാദക ഹൃദയങ്ങള്‍ നെഞ്ചേറ്റി സ്വീകരിച്ച നിനക്കായ് സീരീസിലെ അഞ്ചാമത്തെ സമാഹാരമായ “ഇനിയെന്നും” എന്ന ആല്‍ബത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ ഒരു “talk show” ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഘടിപ്പിക്കപ്പെട്ടതാണെങ്കിലും ഇതുവരെ എന്തുകൊണ്ടോ അത് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല.

ഇനിയെന്നും എന്ന ആല്‍ബത്തിന്‍റെ ടോക്ക് ഷോ-യോടൊപ്പം തന്നെ അതിന്‍റെ റിലീസിംഗ് ചടങ്ങിന്‍റെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അതും ഇതിനു മുന്‍പ് എങ്ങും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല.  ഭാരതത്തിന്‍റെ അഭിമാന താരം മമ്മൂട്ടിയുടെ സാന്നിദ്ധ്യം കൊണ്ട് മഹനീയമായ ചടങ്ങില്‍ ജഗദീഷ്‌, കെ.പി.ഉദയഭാനു തുടങ്ങി സിനിമാ സംഗീത മേഘലകളിലെ ഒരുപിടി വിശിഷ്ടാതിഥികളും സന്നിഹിതരായിരുന്നു.


VIDEO


PHOTOS

സിനിമ നിര്‍മ്മാതാവ് സിയാദ് കോക്കര്‍, ഏഷ്യാനെറ്റ്‌ വൈസ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ മാധവന്‍ തുടങ്ങിയവര്‍ "ഇനിയെന്നും" ആല്‍ബം റിലീസിംഗ് വേളയില്‍...

സിനിമ നിര്‍മ്മാതാവ് സിയാദ് കോക്കര്‍, ഏഷ്യാനെറ്റ്‌ വൈസ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ മാധവന്‍ തുടങ്ങിയവര്‍ “ഇനിയെന്നും” ആല്‍ബം റിലീസിംഗ് വേളയില്‍…


മമ്മൂട്ടി, കെ പി ഉദയഭാനു , എം ജയചന്ദ്രന്‍  തുടങ്ങിയവര്‍ “ഇനിയെന്നും” ആല്‍ബം റിലീസിംഗ് വേളയില്‍…


മമ്മൂട്ടി, കെ പി ഉദയഭാനു , എം ജയചന്ദ്രന്‍, കലാരത്നം ജയന്‍  തുടങ്ങിയവര്‍ “ഇനിയെന്നും” ആല്‍ബം റിലീസിംഗ് വേളയില്‍..


മമ്മൂട്ടി, കെ പി ഉദയഭാനു , കലാരത്നം ജയന്‍ തുടങ്ങിയവര്‍ “ഇനിയെന്നും” ആല്‍ബം റിലീസിംഗ് വേളയില്‍…


സിനിമ നിര്‍മ്മാതാവ് സിയാദ് കോക്കര്‍, ഏഷ്യാനെറ്റ്‌ വൈസ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ മാധവന്‍ തുടങ്ങിയവര്‍ “ഇനിയെന്നും” ആല്‍ബം റിലീസിംഗ് വേളയില്‍…