എന്‍റെ വ്യത്യസ്ഥങ്ങളായ സര്‍ഗ്ഗ സംരംഭങ്ങളുടെ വസന്ത കാലമായിരുന്നു, 2001 മുതല്‍ 2004 വരെയുള്ള കാലഘട്ടം. ഈ കാലഘട്ടത്തില്‍ ഏഷ്യാനെറ്റുമായി ചേര്‍ന്ന് അവര്‍ പ്രക്ഷേപണം ചെയ്ത ഒരുപാട് സീരിയലുകളിലെ ഗാനങ്ങള്‍ ഈസ്റ്റ്‌ കോസ്റ്റ് പ്രസിദ്ധീകരിക്കുകയും അതുമായി ബന്ധപെപട്ട് നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക-സിനിമാ-സംഗീത മേഘലകളിലെ അതികായന്മാര്‍ വിശിഷ്ടാതിഥികള്‍ ആയിട്ടുള്ള നിരവധി “റിലീസ് ചടങ്ങുകള്‍” സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ളതും മെല്‍പ്പറഞ്ഞ കാലഘട്ടത്തിലാണ്..

അത്തരം ഒരു അപൂര്‍വ്വ സുന്ദര നിമിഷത്തിന്റെ ഓര്‍മ്മക്കായി ഈ ഫോട്ടോ സമര്‍പപിക്കുന്നു.