പ്രിയ സ്നേഹിതർക്ക്‌,

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ്‌, പുതുവൽസര ആശംസകൾ.

പ്രതീക്ഷകളുടെയും ആഹ്ലാദത്തിന്റെയും സ്നേഹസ്പർശ്ശവുമായി നാടെങ്ങും പുതുപുലരിയെ
സ്വാഗതം ചെയ്യാനൊരുങ്ങുന്ന വർണ്ണ നിമിഷങ്ങളിൽ പുതുമയും വ്യത്യസ്തവുമായ ചില നാട്ടുവിശേഷങ്ങൾ പങ്കിടാൻ ഈസ്റ്റ്‌ കോസ്റ്റ്‌ തയ്യറെടുക്കുകയാണ്.

വിജയവഴികളിൽ എന്നും എന്നോടൊപ്പമുണ്ടായിരുന്ന നിങ്ങളോരോരുത്തരുമാണെന്റെ ശക്തിയും പ്രേരണയും, ഒപ്പം വഴികാട്ടിയും.

നാട്ടുവിശേഷങ്ങളുടെ നന്മയും സമൃദ്ധിയും നിറഞ്ഞൊരു പുതുവർഷത്തെ നമുക്കൊരുമിച്ചു വരവേൽക്കാം.

സ്നേഹപൂർവ്വം,
വിജയൻ ഈസ്റ്റ്കോസ്റ്റ്