“നിന്നെ വായിക്കുവാൻ” എന്ന ആൽബത്തിലെ വളരെ മനോഹരമായ ഒരു ഗാനമാണ് ശ്രീ ലാൽജി അരവിന്ദ് എഴുതിയ “പറയുന്നു ഞാനിന്നു പലതുമേറെ …” എന്ന് തുടങ്ങുന്നത്.. അരുണ്‍ ദാസ് എന്ന അനുഗൃഹീത യുവ സംഗീത സംവിധായകൻറെ ഈണത്തിൽ ലാൽജിയുദെ ഭാര്യ നിമ്യയും നജീം അർഷാദും ഭാവ സാന്ദ്രമായി ആ ഗാനം ആലപിച്ചിരിക്കുന്നു. സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാവരും ഒരേ മനസ്സോടെ ഉണ്ടായിരുന്നെങ്കിൽ ഈ ഗാനം വളരെയേറെ ജനകീയമായിത്തീരേണ്ടാതായിരുന്നു, നേരത്തേ തന്നെ.
ഫേസ് ബുക്കില്‍, മലയാളികള്‍ നേതൃത്വം കൊടുക്കുന്ന പല ഗ്രൂപ്പുകളിലും പല തരത്തിലുള്ള മല്‍സരങ്ങള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും ഫേസ് ബുക്ക് കൂട്ടായ്മയില്‍ നിന്ന് രചനകള്‍ തെരഞ്ഞെടുത്ത്, സംഗീത സംവിധായകരെയും മിക്ക ഗായകരെയും അവിടെ നിന്നു തന്നെ കണ്ടെത്തി, ഒരു പ്രണയഗാന ആല്‍ബം എന്ന ആശയം തികച്ചും പുതുമയുള്ള ഒന്നായിരുന്നു. ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ലബ്ബില്‍ സംഘടിപ്പിക്കപ്പെട്ട മത്സരത്തിന് അത്തരം ഒരു പുതുമ ഉണ്ടായിരുന്നു.. അതാണ്, “നിന്നെ വായിക്കുവാന്‍” എന്ന പേരില്‍ റിലീസ് ചെയ്യപ്പെട്ട പ്രണയ ഗാന ആല്‍ബം.