പ്രിയമുള്ളവരേ,
ഈസ്റ്റ് കോസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ച വിവിധ ആല്‍ബങ്ങളില്‍ നിന്ന് ഞാനെഴുതിയ 56 ഗാനങ്ങള്‍ ഒരു e-book ആയി പ്രസിദ്ധീകരിക്കുകയാണ്.. അച്ചടിച്ച് പ്രസിദ്ധീകരിക്കാന്‍ വേണ്ടി ഡിസൈന്‍ ചെയ്തത് അതിനു മുന്‍പായി e-book ആവുകയാണ്..
പ്രിയമുള്ളവരേ,
ഈസ്റ്റ് കോസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ച വിവിധ ആല്‍ബങ്ങളില്‍ നിന്ന് ഞാനെഴുതിയ 56 ഗാനങ്ങള്‍ ഒരു e-book ആയി പ്രസിദ്ധീകരിക്കുകയാണ്.. അച്ചടിച്ച് പ്രസിദ്ധീകരിക്കാന്‍ വേണ്ടി ഡിസൈന്‍ ചെയ്തത് അതിനു മുന്‍പായി e-book ആവുകയാണ്..
എന്‍റെ വ്യത്യസ്ഥങ്ങളായ സര്‍ഗ്ഗ സംരംഭങ്ങളുടെ വസന്ത കാലമായിരുന്നു, 2001 മുതല്‍ 2004 വരെയുള്ള കാലഘട്ടം. ഈ കാലഘട്ടത്തില്‍ ഏഷ്യാനെറ്റുമായി ചേര്‍ന്ന് അവര്‍ പ്രക്ഷേപണം ചെയ്ത ഒരുപാട് സീരിയലുകളിലെ ഗാനങ്ങള്‍ ഈസ്റ്റ് കോസ്റ്റ് പ്രസിദ്ധീകരിക്കുകയും അതുമായി ബന്ധപെപട്ട് നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക-സിനിമാ-സംഗീത മേഘലകളിലെ അതികായന്മാര്‍ വിശിഷ്ടാതിഥികള്‍ ആയിട്ടുള്ള നിരവധി “റിലീസ് ചടങ്ങുകള്‍” സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ളതും മെല്‍പ്പറഞ്ഞ കാലഘട്ടത്തിലാണ്..
അത്തരം ഒരു അപൂര്‍വ്വ സുന്ദര നിമിഷത്തിന്റെ ഓര്‍മ്മക്കായി ഈ ഫോട്ടോ സമര്‍പപിക്കുന്നു.
പ്രിയപ്പെട്ടവരേ,
വളരെ ചെറിയ ഒരു വിഭാഗത്തിന് മദ്യം ഉപയോഗിക്കുന്നത് പ്രത്യക്ഷമായി, തല്‍ക്കാലത്തേക്ക് ദോഷം ചെയ്തില്ലെങ്കിലും ബഹുഭൂരിപക്ഷത്തിനും അങ്ങനെയല്ല എന്ന് തന്നെയാണ് സത്യം.. പക്ഷെ, ആ ചെറിയ വിഭാഗം പോലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ചെയ്യാന്‍ പ്രേരിതരാകുന്ന ചില തെറ്റുകള്‍ ചെയ്യാന്‍ ബോധപൂര്‍വ്വം മദ്യത്തിന്‍റെ പിന്‍ബലം തേടുകയും പിന്നീട് “ലഹരിയുടെ” പേരില്‍ തടിയൂരാന്‍ ശ്രമിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്.. […]
ഓണ്‍ലൈന്‍ മീഡിയയിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്ക് കളിലൂടെയും ഞാന്‍ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന, എന്നെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന പ്രിയ സുഹൃത്തുക്കളെ,
വിട പറഞ്ഞകലുന്ന ഒരു സംവത്സരത്തിന്റെ മധുരവും കയ്പ്പും നിറഞ്ഞ ഓര്‍മ്മകളും, വരാനിരിക്കുന്ന പുതുവര്‍ഷത്തിന്റെ പ്രതീക്ഷയുടെയും പ്രത്യാശയുടെയും നിറവാര്‍ന്ന അനുഭൂതികളും മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് വിശ്വമാനവരൊന്നടങ്കം ആഘോഷിക്കുന്ന ഒരു സുദിനത്തിന് ഒരിക്കല്‍ കൂടി നമ്മള്‍ സാക്ഷ്യം വഹിക്കാന്‍ പോകുകയാണ് .
നിങ്ങള്‍ക്കേവര്‍ക്കും എല്ലാവിധ സൗഭാഗ്യങ്ങളും നിറഞ്ഞ അനുഗൃഹീത വര്‍ഷമായി തീരട്ടെ പിറവിയെടുക്കാന്‍ പോകുന്ന പുതുവര്‍ഷം 2019 എന്ന് പ്രാര്‍ത്ഥിക്കുകയാണ്. സുഖദു:ഖസമ്മിശ്രമായ ഒരു വര്‍ഷം കൂടി കടന്നുപോകുമ്പോള്‍, നന്മനിറഞ്ഞൊരു നവവര്‍ഷത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുമ്പോള്‍, ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ രസികന്‍ അനുഭവങ്ങള്‍ കൂടി പങ്കുവയ്ക്കാനൊരുങ്ങുകയാണ് ഇക്കുറി ഈസ്റ്റ് കോസ്റ്റ്..
കണ്ടും കേട്ടും പരിചയിച്ചതില്‍ നിന്ന് വ്യത്യസ്തവുമായ ചില നാട്ടുവിശേഷങ്ങളുടെ ന്യൂജെന്‍ കാഴ്ച്ചകള്‍ സിനിമയെന്ന ദൃശ്യ മാധ്യമത്തിന്റെ വര്‍ണ്ണവിസ്മയങ്ങളിലൂടെ നിങ്ങള്‍ക്ക് സമ്മാനിക്കാന്‍ 2019 സാക്ഷ്യം വഹിക്കുന്നുവെന്ന സന്തോഷം കൂടി അറിയിച്ചുകൊള്ളട്ടെ. ആ നാട്ടുവിശേഷങ്ങൾ അറിയാനും അറിയിക്കാനും ഈസ്റ്റ് കോസ്റ്റിനൊപ്പം താങ്ങും തണലുമായി എക്കാലവും നിലകൊണ്ടിരുന്ന, എന്നും ഞങ്ങൾക്കു ശക്തിയും പ്രേരണയും ആയിരുന്ന നിങ്ങൾ ഓരോരുത്തരും ഉണ്ടാകണമെന്ന അഭ്യർത്ഥനയോടെ, പുതുവത്സരാശംസകളുടെ സൗഗന്ധികങ്ങൾ നേർന്നു കൊണ്ട്,
സ്നേഹപൂർവ്വം,
വിജയന്‍ ഈസ്റ്റ്കോസ്റ്റ്
പ്രിയ സ്നേഹിതർക്ക്,
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ്, പുതുവൽസര ആശംസകൾ.
പ്രതീക്ഷകളുടെയും ആഹ്ലാദത്തിന്റെയും സ്നേഹസ്പർശ്ശവുമായി നാടെങ്ങും പുതുപുലരിയെ
സ്വാഗതം ചെയ്യാനൊരുങ്ങുന്ന വർണ്ണ നിമിഷങ്ങളിൽ പുതുമയും വ്യത്യസ്തവുമായ ചില നാട്ടുവിശേഷങ്ങൾ പങ്കിടാൻ ഈസ്റ്റ് കോസ്റ്റ് തയ്യറെടുക്കുകയാണ്.
വിജയവഴികളിൽ എന്നും എന്നോടൊപ്പമുണ്ടായിരുന്ന നിങ്ങളോരോരുത്തരുമാണെന്റെ ശക്തിയും പ്രേരണയും, ഒപ്പം വഴികാട്ടിയും.
നാട്ടുവിശേഷങ്ങളുടെ നന്മയും സമൃദ്ധിയും നിറഞ്ഞൊരു പുതുവർഷത്തെ നമുക്കൊരുമിച്ചു വരവേൽക്കാം.
സ്നേഹപൂർവ്വം,
വിജയൻ ഈസ്റ്റ്കോസ്റ്റ്
2002 മുതല്‍, ഏതാണ്ട് നൂറില്‍പ്പരം മ്യൂസിക് വീഡിയോകളും നിരവധി സ്റ്റേജ് ഷോകളും സംവിധാനം ചെയ്ത് നിര്‍മ്മിക്കുകയും സംഘടിപ്പിക്കുകയും ചെയ്തിരുന്ന, അഞ്ചു വര്‍ഷക്കാലം ഇന്നും സമ്പന്നമായ ഒരുപിടി സുഖമുള്ള ഓര്‍മ്മകളുടെതാണ്. ബാല്യ-കൌമാരങ്ങളെക്കാള്‍ എന്നും ഞാന്‍ തിരിച്ചുപോകാന്‍ ആഗ്രഹിക്കാറുള്ള ആ കഴിഞ്ഞകാലത്തേക്ക് ഒരിക്കല്‍ക്കൂടി നടന്നടുക്കാനുള്ള ശ്രമം ഇവിടെ തുടങ്ങുകയാണ്, തുടരുകയാണ്.
താരതമ്യേന എളുപ്പം ചെയ്യുവാന്‍ സാധിക്കുന്നതെന്ന നിലയില്‍ ഭക്തിഗാനങ്ങളില്‍ തുടങ്ങി, പ്രണയ-ഉത്സവ-മാപ്പിള ഗാനങ്ങളിളുടെ വസന്തകാലത്തേക്ക് എത്രയും പെട്ടെന്ന് തന്നെ എത്തിച്ചേരാമെന്നു കരുതുന്നു.
താഴെസൂചിപ്പിച്ചിട്ടുള്ള ഏതാനും മ്യൂസിക് വീഡിയോയോകള്‍ ആണ് നീണ്ട ഇടവേളക്കുശേഷം പൂര്‍ത്തിയാക്കി ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്.
ഇന്ന് പ്രസിദ്ധീകരിച്ച ‘ശ്രീകൃഷ്ണ ഗോവിന്ദ’ എന്ന് തുടങ്ങുന്ന ഗാനം, അംഗപ്രത്യംഗ വര്‍ണനയോടും അപദാനങ്ങള്‍ വഴ്ത്തിയും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് രചിക്കപ്പെട്ട ഒരുപിടി ശ്രീകൃഷ്ണ അഷ്ടകങ്ങളും സന്ധ്യാനാമങ്ങളും സന്തോഷ് വര്‍മ ചിട്ടപ്പെടുത്തി പ്രശസ്ത ഗായിക ജ്യോത്സ്ന ആലപിച്ചതാണ്. പ്രശസ്തരും നവാഗതരുമായ ഒരുപിടി മോഡലുകളെ അണിനിരത്തി നിര്‍മ്മിക്കപ്പെട്ട ഈ മ്യൂസിക് വീഡിയോയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ അനില്‍ നായരാണ്.
ശ്രീകൃഷ്ണ ഗോവിന്ദ – തൊഴുകൈയ്യോടെ (vol-2)
ഒരാഴ്ചക്ക് മുന്‍പ് പ്രസിദ്ധീകരിക്കപ്പെട്ടതും ശ്രീകൃഷ്ണ സ്തുതിഗീതങ്ങളുടെതാണ്. ‘അച്ചുതം കേശവം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പരമ്പരാഗത രചനക്ക് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രിയകവി സന്തോഷ് വര്‍മ്മയാണ്. ജോത്സ്യന പാടിയ ഈ ഗാനത്തില്‍, മറ്റുള്ള മലയാള മോഡലുകള്‍ ക്കൊപ്പം ബോംബയിലെ പ്രശസ്ത മോഡല്‍ നിധിയും പങ്കെടുത്തിരിക്കുന്നു. മൈ ബോസ്സ് ഉള്‍പ്പടെ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശ്രീ അനില്‍ നായരാണ് തന്നെയാണ് ഇതിന്‍റെയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
അച്ചുതം കേശവം – തൊഴുകൈയ്യോടെ (vol-2)
പരമ്പരാഗത രചനയോട് കിടപിടിക്കത്തക്ക മികവോടെ സന്തോഷ് വര്‍മ്മ രചിച്ച അയ്യപ്പ സുപ്രഭാത ശ്ലോകങ്ങള്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് ജയന്‍ മാഷാണ്. പുതുമുഖ മോഡലുകള്‍ അഭിനയിച്ചിരിക്കുന്ന ഈ അയ്യപ്പ സുപ്രഭാത മ്യൂസിക് വീഡിയോക്ക് ഏതാണ്ട് 45 മിനിട്ട് ദൈര്‍ഖ്യമുണ്ട്. ഇടവേളയ്ക്കു ശേഷമുള്ള തുടക്കം ഇതിലൂടെ ആയിരുന്നു, പ്രിയ സുഹൃത്തക്കളുടെ സമാസ്വാദനത്തിനു വേണ്ടി ഇതാ.
അയ്യപ്പ സുപ്രഭാത ശ്ലോകങ്ങള്‍ – താരകബ്രഹ്മമേ തവ സുപ്രഭാതം – സന്തോഷ് വർമ്മ
ഭഗവാന്‍ ഹനുമാനെ പ്രകീര്‍ത്തിച്ച് അന്തരിച്ച ശ്രീമാന്‍ എം.ആര്‍. ഗോപിനാഥന്‍ നായര്‍ രചിച്ച മറ്റൊരു ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരമാണ് മറ്റൊന്ന്. നമുക്ക് സുപരിചിതനായ നടന്‍ മധു മേനോനോടൊപ്പം ബോംബെ മോഡല്‍ നിധിയും അഭിനയിച്ചിരിക്കുന്നു.
ജയാ ജയാ മാരുതി വീരാ ജയാ – ശ്രീഹനുമാണ് നമോ നമഃ – എം ർ ഗോപിനാഥൻ നായർ
ശ്രീകൃഷ്ണ സ്തുതി ഗീതങ്ങള്‍ക്ക് പുതുമുഖ മോഡലുകളിലൂടെ ദൃശ്യഭാഷ്യം നല്‍കുകയാണ്, “പങ്കജ വിലോചനന്‍ പദതളിര്‍ തൊടുന്നേന്‍..” എന്ന മ്യൂസിക് വീഡിയോയിലൂടെ. പരമ്പരാഗത രചനക്ക് സന്തോഷ് വര്‍മ്മ ഈണം നല്‍കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനുഗൃഹീത ഗായിക ഭാഗ്യശ്രീ ആണ്.
പങ്കജ വിലോചനന്‍ പദതളിര്‍ തൊടുന്നേന്‍ – തൊഴുകൈയ്യോടെ (vol-3)