ഓണം പടിവാതിലെത്തി നില്‍ക്കുമ്പോള്‍…

ഓണം ഓര്‍മ്മകളാണ്…. ഓര്‍മകളുടെ മധുരമാണ്….
വിശുദ്ധിയുടെ സുഗന്ധമാണ്… നന്മയുടെ നറുനിലാവാണ്‌….
സ്നേഹത്തിന്റെ സൗരഭ്യമാണ്…. ശാന്തിയുടേയും സമാധാനത്തിന്‍റെയും മതമൈത്രിയുടേയും […]

സഖീ… എന്നാത്മ സഖീ ..

സഖീ… എന്നാത്മ സഖീ ..

ഇന്നോളമെന്നില്‍ നീയുണര്‍ത്താത്തൊരു
സ്വര്‍ഗ്ഗീയ സുന്ദര സുമധുര രാഗം
ഇന്നലെ രാവില്‍ ഞാനറിഞ്ഞു
വര്‍ണ്ണ വസന്തമേ എന്നാത്മ ഹര്ഷമേ
ഇന്നലെ രാവില്‍ ഞാനറിഞ്ഞു..

മനസ്സും ശരീരവും ഒന്നായിത്തീരുന്ന പ്രണയത്തിന്‍റെ ഉന്മാദാവസ്ഥയെ വരച്ചു കാട്ടുന്ന മുകളിലെഴുതിയ വരികളില്‍ തുടങ്ങുന്ന […]

സര്‍ഗ്ഗ ചിന്തകളുടെ പ്രണയഭാവങ്ങളുമായി “എന്നെന്നും”

എന്‍റെ സര്‍ഗ്ഗ ചിന്തകളുടെ പ്രണയ ഭാവങ്ങള്‍ അക്ഷരക്കൂട്ടുകളായി മാറിയ പ്രണയ ഗാന പരമ്പര – “നിനക്കായ് “സീരീസിലെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ അതിന്‍റെ ആറാം ഭാഗമാണ് “എന്നെന്നും”. മലയാളത്തില്‍ ഞാനെഴുതിയ അതിലെ 9 ഗാനങ്ങളും അതേപടി തര്‍ജ്ജിമ ചെയ്തു മറ്റു 4 ഭാഷകളില്‍ കൂടി (Tamil, Kannada, Telugu and Hindi) പാടിച്ചിരിക്കുന്നുവെന്നത്, ഒരു പക്ഷെ ആല്‍ബങ്ങളുടെ […]

അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍…

ഒരു സൗഹൃദം തുടങ്ങി പ്രണയത്തിലെത്തുന്നതും , ആ പ്രണയം   മനസ്സും ശരീരവും പരസ്പരം ഒന്നാകുന്ന അവസ്ഥയില്‍ എത്തിച്ചേരുന്നതും പിന്നീട് പിരിയേണ്ടി വരുന്നതും അകന്നതിനു ശേഷം പരസ്പരം രണ്ടു പേരുടെയും തെറ്റിന്‍റെ പേരിലല്ലാതെ പിരിയേണ്ടി വന്ന […]

ഞാനെഴുതിയ പ്രണയഗാനങ്ങള്‍

പ്രിയമുള്ളവരേ,

 

ഈസ്റ്റ്‌ കോസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ച വിവിധ ആല്‍ബങ്ങളില്‍ നിന്ന് ഞാനെഴുതിയ 56 ഗാനങ്ങള്‍ ഒരു e-book ആയി പ്രസിദ്ധീകരിക്കുകയാണ്.. അച്ചടിച്ച്‌ പ്രസിദ്ധീകരിക്കാന്‍ വേണ്ടി ഡിസൈന്‍ ചെയ്തത് അതിനു മുന്‍പായി e-book ആവുകയാണ്..

[…]

ഒരു വസന്തകാലം സമ്മാനിച്ച ഓര്‍മ്മയുടെ നിമിഷങ്ങള്‍

ജീവിതത്തിന്‍റെ ഓരോ കാലഘട്ടങ്ങളിലും, പോയ കാലത്തിന്‍റെ കയ്പ്പും മധുരവും നിറഞ്ഞ ഒരുപാട് ഓര്‍മ്മകള്‍ നമ്മളെ സ്വാധീനിക്കാറുണ്ട്. ചില ഫോട്ടോകള്‍ നമ്മളെ  അത്തരം ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകും… […]

ഓര്‍മ്മകളിലേക്ക് ഒരു നിമിഷം

ചില ഓര്‍മ്മകള്‍, നമ്മുടെ ചിന്തകളില്‍ പരത്തുന്ന സുഗന്ധത്തിന് വല്ലാത്തൊരനുഭൂതിയായിരിക്കും..ചില ഫോട്ടോകളിലൂടെ നമ്മള്‍ അത്തരം ഓര്‍മ്മകളിലേക്ക് പോകാറുണ്ട്.. (നിനക്കായ് സീരീസിലെ നാലാമത്തെ പ്രണയ ഗാന സമാഹാരമായ “സ്വന്തം” റിലീസ് വേളയില്‍ എറണാകുളം TDM ഹാളില്‍ ഒരു വൈകുന്നേരം ).

സര്‍ഗ്ഗ സംരംഭങ്ങളുടെ വസന്ത കാലം.

എന്‍റെ വ്യത്യസ്ഥങ്ങളായ സര്‍ഗ്ഗ സംരംഭങ്ങളുടെ വസന്ത കാലമായിരുന്നു, 2001 മുതല്‍ 2004 വരെയുള്ള കാലഘട്ടം. ഈ കാലഘട്ടത്തില്‍ ഏഷ്യാനെറ്റുമായി ചേര്‍ന്ന് അവര്‍ പ്രക്ഷേപണം ചെയ്ത ഒരുപാട് സീരിയലുകളിലെ ഗാനങ്ങള്‍ ഈസ്റ്റ്‌ കോസ്റ്റ് പ്രസിദ്ധീകരിക്കുകയും അതുമായി ബന്ധപെപട്ട് നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക-സിനിമാ-സംഗീത മേഘലകളിലെ അതികായന്മാര്‍ വിശിഷ്ടാതിഥികള്‍ ആയിട്ടുള്ള നിരവധി “റിലീസ് ചടങ്ങുകള്‍” സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ളതും മെല്‍പ്പറഞ്ഞ കാലഘട്ടത്തിലാണ്..

അത്തരം ഒരു അപൂര്‍വ്വ സുന്ദര നിമിഷത്തിന്റെ ഓര്‍മ്മക്കായി ഈ ഫോട്ടോ സമര്‍പപിക്കുന്നു.

വളരെ ചെറിയ ഒരു വിഭാഗത്തിന് മദ്യം ഉപയോഗിക്കുന്നത് …

പ്രിയപ്പെട്ടവരേ,

വളരെ ചെറിയ ഒരു വിഭാഗത്തിന് മദ്യം ഉപയോഗിക്കുന്നത് പ്രത്യക്ഷമായി, തല്‍ക്കാലത്തേക്ക് ദോഷം ചെയ്തില്ലെങ്കിലും ബഹുഭൂരിപക്ഷത്തിനും അങ്ങനെയല്ല എന്ന് തന്നെയാണ് സത്യം.. പക്ഷെ, ആ ചെറിയ വിഭാഗം പോലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ചെയ്യാന്‍ പ്രേരിതരാകുന്ന  ചില തെറ്റുകള്‍ ചെയ്യാന്‍ ബോധപൂര്‍വ്വം മദ്യത്തിന്‍റെ പിന്‍ബലം തേടുകയും പിന്നീട് “ലഹരിയുടെ” പേരില്‍ തടിയൂരാന്‍ ശ്രമിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്.. […]